05:06am 13 November 2026
NEWS
കുസാറ്റ് മിനി മാരത്തോൺ മാർച്ച് 5ന്
03/03/2026  05:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് മിനി മാരത്തോൺ മാർച്ച് 5ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിമൻസ് വെൽഫെയർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ ശക്തീകരണത്തിന്റെ പതാകയുമേന്തി മാർച്ച് അഞ്ചാം തീയതി വൈകിട്ട് 3:30 ക്ക് വനിതകളുടെ ഒരു മിനി മാരത്തൺ നടത്തുന്നു. സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുൻവശത്ത് നിന്ന് ആരംഭിച്ച് ക്യാമ്പസിനകത്ത് കൂടി 5 കിലോമീറ്റർ ഓടി അമിനിറ്റി സെൻ്ററിനു മുന്നിൽ അവസാനിക്കുന്ന ഈ മാരത്തണിൽ സർവകലാശാലയിലെ അധ്യാപക അനധ്യാപക ജീവനക്കാരും ഗവേഷണ വിദ്യാർത്ഥികളും അടങ്ങിയ നൂറിലധികം വനിതകൾ പങ്കെടുക്കുന്നു. ആസ്റ്റർ മെഡിസിറ്റി മെഡിക്കൽ പാർട്നർ ആയും, ഒട്ടനവധി സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ആണ് മിനി മാരത്തോൻ സംഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img